01:56pm 09 November 2026
NEWS
യുണീഖ് നഴ്സസ് ദിനാഘോഷം മെയ് 9ന് വെള്ളിയാഴ്ച ഡി പി എസ് മൊണാർഖ് സ്കൂൾ ഓഡിറ്റോറിയത്തിൽ
05/05/2025  10:46 AM IST
nila
യുണീഖ് നഴ്സസ് ദിനാഘോഷം മെയ് 9ന് വെള്ളിയാഴ്ച ഡി പി എസ് മൊണാർഖ് സ്കൂൾ ഓഡിറ്റോറിയത്തിൽ

ദോഹ : ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഇന്റർനാഷണൽ നഴ്സസ് ഡേ ആഘോഷം മെയ്‌ 9ന് വെള്ളിയാഴ്ച, ഡി പി എസ് മൊണാർഖ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറീയിച്ചു. മെയ് 9ന് ഉച്ചകഴിഞ്ഞ് മൂന്നു മണിമുതൽ ആരംഭിക്കുന്ന ആഘോഷ
പരിപാടികൾ  ഇന്ത്യൻ അംബാസിഡർ വിപുൽ ഉൽഘാടനംചെയ്യും. ചടങ്ങിൽഐ ബി പി സി പ്രസിഡന്റ്‌ താഹ മുഹമ്മദ്,ഹമദ് മെഡിക്കൽ കോർപറേഷൻ ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് അൽ മുതവ,വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള നഴ്സിംഗ് സൂപ്പർവൈസർ മാർ,  ഇന്ത്യൻകമ്മ്യുണിറ്റി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. യുണീഖ് മീഡിയ ടീം വികസിപ്പിച്ചെടുത്ത യുണീഖ് മൊബൈൽ അപ്ലിക്കേഷൻ ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ ലോഞ്ച് ചെയ്യും. ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക് വിവിധ തലങ്ങളിൽ സഹായകരമാകുന്ന തരത്തിലാണ് മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.
അടുത്തഘട്ടത്തിൽ നാട്ടിൽ നിന്നുള്ള ആരോഗ്യ മേഖലയിൽപ്രവർത്തിക്കുന്ന വർക്കും ഖത്തറിൽ തൊഴിൽ തേടുന്ന നേഴ്സിങ് ബിരുദദാരി കൾക്കും പ്രയോജന പ്രദമാകുന്ന രീതിയിൽ വികസിപ്പിക്കും.
ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കും, കുട്ടികൾക്കുമായി  സംഘടിപ്പിച്ച ഡ്രോയിങ്, കളറിങ് മത്സരങ്ങളുടെവിജയികൾ ക്കുള്ളസമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.ഖത്തറിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്സുമാരും, കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന കലാ പരിപാടികൾ അരങ്ങേറും. ,ഖത്തറിലെ ഇന്ത്യൻ നഴ്‌സുമാരുടെ മ്യൂസിക് ബാൻഡ് ആയ യുണീഖ് ബീറ്റ്സിന്റെ സംഗീത നിശയും അരങ്ങേറും.
പരിപാടിയിലേക്ക് ഖത്തറിലെ മുഴുവൻ ഇന്ത്യൻ നഴ്സുമാരെയും കുടുംബാംഗങ്ങളെയും ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നതായി യുണീഖ് മാനേജിങ് കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു.
ഭാരത്‌ ടെയിസ്റ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ
UNIQ പ്രസിഡന്റ്‌ ലുത്ഫി കലമ്പൻ,അഡ്വൈസറി ചെയർമാൻ വിമൽ പദ്മാലയം വിശ്വം,
വൈസ് പ്രസിഡന്റ്‌ അമീർ,  ട്രഷറർ ദിലീഷ് ഭാർഗ്ഗവൻ, പ്രോഗ്രാം കമ്മിറ്റി ലീഡ് ധന്യ, മീഡിയ വിംഗ് ലീഡ് അജ്മൽ എന്നിവർ  പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img